ഞങ്ങളെക്കുറിച്ച്

 
Kerala map

കേരള ഐടിയിലേക്ക് സ്വാഗതം. ഐടി കമ്പനികള്‍, ഉദ്യോഗസ്ഥര്‍, നിക്ഷേപകര്‍, ഡെവലപ്പേഴ്സ്, സേവനദാതാക്കള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കേരള സര്‍ക്കാരിന്‍റെ ഏകജാലക സംവിധാനമാണിത്. 'ഹബ് ആന്‍ഡ് സ്പോക്ക്' മാതൃകയില്‍ വികസിപ്പിച്ച് ആവിഷ്കരിക്കുന്ന സംസ്ഥാനത്തിന്‍റെ വിവിധ ഐടി സംരംഭങ്ങളുടെ വിപുലമായ വിവരങ്ങള്‍ ഈ വെബ്സൈറ്റ് പ്രദാനം ചെയ്യും.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് തുടങ്ങിയവയാണ് സുപ്രധാന കേന്ദ്രങ്ങള്‍. കൊല്ലം, ചേര്‍ത്തല, കൊരട്ടി എന്നിവിടങ്ങളില്‍ വികസിപ്പിച്ചെടുത്ത സാറ്റ്ലൈറ്റ് കേന്ദ്രങ്ങളോടൊപ്പമാണ് ഇവയുടെ പ്രവര്‍ത്തനം. ഫില്‍ട്ടറിംഗ് ഉപകരണങ്ങളും പ്രോജക്ട് വിശദാംശങ്ങളും മറ്റു സുപ്രധാന വിവരങ്ങളും കോര്‍ത്തിണക്കി വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഈ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ബ്രൗസ് ചെയ്യാവുന്നതാണ്.

ശ്രീ പിണറായി വിജയന്‍
ബഹു. കേരള ഐടി മന്ത്രി

ശ്രീ ബിശ്വനാഥ് സിൻഹ ഐഎഎസ്
സെക്രട്ടറി (ഇലക്ട്രോണിക്സ്, ഐടി) കേരള സര്‍ക്കാര്‍

കേരള ഐടി

 

ദൈവത്തിന്‍െറ സ്വന്തം നാട്ടിനെ ആദ്യ ഇ സാക്ഷരതാ സംസ്ഥാനമാക്കുക എന്ന ദര്‍ശനത്തോടെ പൗരന്‍മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയുടെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ദൗത്യങ്ങളിലൂടെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം വികസിച്ചു. 2002 മുതല്‍ അക്ഷയ പദ്ധതിക്കും ഐടി @ സ്കൂളിനും തുടക്കമിട്ടുകൊണ്ടായിരുന്നു ഇത്.

ടെലകോം സേവന ദാതാക്കള്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ (ഒഎഫ്സി) സംസ്ഥാനത്തെ ബന്ധിപ്പിക്കുന്നതിനും പൗരന്‍മാരെ ബ്രോഡ്ബാന്‍ഡിലൂടേയും മൊബൈലിലൂടേയും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍െറ സുപ്രധാന നയത്തിലൂടെ സാധ്യമായി.

ഇ ഗവേണന്‍സ് സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ 2005ല്‍ കേരളം ആദ്യ സ്റ്റേററ് ഡാറ്റാ സെന്‍ററിന് (എസ്ഡിസി) തുടക്കം കുറിച്ചു. 2011ല്‍ രണ്ടാം എസ്ഡിസി രൂപീകൃതമാകുന്ന തലത്തിലേക്ക് ഇത് കരുത്താര്‍ജ്ജിച്ചു. മേഖലയിലെ മുന്‍നിര ക്ലൗഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍, കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് (കെഎസ്ഡബ്ല്യുഎന്‍), നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് (എന്‍ഒഎഫ്എന്‍), നാഷണല്‍ നോളജ് നെറ്റ്വര്‍ക്ക് (എന്‍കെഎന്‍) എന്നീ സുപ്രധാന കണക്ടിവിറ്റി അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണത്തിനും ഇവ വഴിതെളിച്ചു.

നിഷ്പക്ഷമായ സമഗ്ര വിസകനത്തില്‍ ഐസിടിയുടെ പ്രാമുഖ്യം മനസ്സിലാക്കി വിര്‍ച്വല്‍ ബ്രാന്‍ഡായി കേരള ഐടി വളര്‍ച്ചപ്രാപിക്കുകയും പ്രതിബദ്ധതയോടെ നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു.

Technocity

മിഷന്‍

 
Mission Vission Values

സംസ്ഥാനത്തെ സമൂഹ്യ സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഐടി മേഖലയില്‍ പ്രത്യക്ഷ പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ മികച്ച മുന്‍നിര ഐടി കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

ഐസിടി വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ആവശ്യമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും, വിദ്യാഭ്യാസത്തിലൂടേയും നൈപുണ്യ വികസനത്തിലൂടേയും നൂതന സാങ്കേതിക വിദ്യകളുടെ ഉല്‍പ്പാദനത്തിനും ഉപയോഗത്തിനും വേണ്ട മാനവ മൂലധന വികസനത്തിനും, കേരളത്തിനകത്തും പുറത്തും നിന്നുമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി കേരളത്തെ ഐടി വ്യവസായ കേന്ദ്രമാക്കി ഉറപ്പിക്കുന്നതിനും ഊന്നല്‍നല്‍കുന്ന നയങ്ങള്‍ക്കാണ് രൂപംനല്‍കിയിരിക്കുന്നത്.

നൂതനാശയങ്ങള്‍ക്കും ഊര്‍ജപ്രദമായ സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിനും സമര്‍പ്പിതമായ പൗരകേന്ദ്രീകൃത ഡിജിറ്റല്‍ ഇക്കണോമി ഉറപ്പാക്കുകയും ചെയ്യുന്നു.

സെഗ്മെന്‍റ്സ്

 

സംസ്ഥാനത്താകമാനമുള്ള വിവിധ തന്ത്രപരമായ സ്ഥലങ്ങളെ കേന്ദ്രീകരിച്ചുള്ള മൂല്യവത്തായ ഗുണമേന്‍മയുള്ള അടിസ്ഥാനസൗകര്യ ഇടങ്ങളില്‍ ബ്രാന്‍ഡ് അംഗീകാരത്തോടെയുളള മികച്ച ഡിജിറ്റല്‍ കണക്ടിവിറ്റി പ്രദാനം ചെയ്യുന്നു. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരസംരംഭകര്‍ക്കും മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും എല്ലാ സൗകര്യങ്ങള്‍ക്കൊപ്പം ഉയര്‍ന്ന സുരക്ഷിതത്വമുള്ള അന്തരീക്ഷം ഉറപ്പുവരുത്തുകയും സ്വയം സുസ്ഥിരമായ ഐടി അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്തെ തുടര്‍മാന പുനരുജ്ജീവന ഐടി നയ ചട്ടക്കൂടുകളുടെ ഗുണഭോക്താവായും മാറുന്ന പ്രവണതകളുടേയും വിഭിന്നങ്ങളായ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും കാര്യത്തില്‍ ശ്രദ്ധേയമായ പ്രാധാന്യം കേരള ഐടി കൈവരിച്ചിട്ടുണ്ട്.

Segments