ഇ-ഗവേണന്‍സ്

ഇ-സാക്ഷരതയിലുള്ള മുന്നേറ്റവും വളര്‍ച്ചയും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണന്‍സി(ഡിജിറ്റല്‍ ഭരണസംവിധാനം)ലൂടെ ലഭ്യമാക്കുന്ന സേവനങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ സജ്ജരാക്കിയിട്ടുണ്ട്. ചില പുതിയ ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ ആരംഭിച്ചും, ജനങ്ങള്‍ക്കായുള്ള എണ്‍പതിലധികം ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയുമാണ് സംസ്ഥാന ഗവണ്‍മെന്‍റ് ഇതിനോട് പ്രതികരിച്ചത്.

ഇ-ഗവേണന്‍സ് അടിസ്ഥാനസൗകര്യങ്ങള്‍

ഡിജിറ്റല്‍ സാക്ഷരത, ഇ-സേവനങ്ങള്‍ തുടങ്ങിയവയിലൂടെ മുപ്പത് ലക്ഷത്തിലധികം പൗരന്മാരെ ശാക്തീകരിക്കുകവഴി ഇ-ഗവേണന്‍സിന്‍റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായി.

ഡിജിറ്റല്‍ സാര്‍വത്രിക പങ്കാളിത്തം (ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍), വിവരകൈമാറ്റം, ഇ-ഗവേണന്‍സിന്‍റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിലൂടെ ഈ പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ പൗരന്മാരെ കേരള ഐടി പ്രാപ്തരാക്കി.

  കൂടുതല്‍ വിവരങ്ങള്‍ക്ക്

KSWAN കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് 

SSDG സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വേ  

Spark സര്‍വ്വീസ് & പേയ്റോള്‍ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഫോര്‍ കേരള  

വ്യവസായം

സമ്പന്ന നൈപുണ്യ സമാഹരണത്തിലൂടെയും മികച്ച അടിസ്ഥാനസൗകര്യത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും ഉദിച്ചുയരുന്ന കേരളെത്ത പ്രമുഖ ഐടി കേന്ദ്രമാക്കുകയാണ് പ്രധാന ഉദ്യമം. ലോകോത്തര ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിലൂടെയും ഇന്‍കുബേറ്ററുകളെ പരിപോഷിപ്പിക്കുന്നതിലൂടെയും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലൂടേയും കേരള സര്‍ക്കാര്‍ ഇതിനനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു്.

ഐടി പാര്‍ക്കുകള്‍

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാല്‍ നയിക്കപ്പെടുന്ന വളര്‍ച്ചയും വികസനവും സാദ്ധ്യമാവുന്ന തരത്തിലുള്ള ഒരു ആവാസവ്യവസ്ഥയുടെ നിര്‍മ്മാണം വ്യവസായമേഖലയുടെയും ഗവണ്‍മെന്‍റിന്‍റെയും അക്കാദമിക സമൂഹത്തിന്‍റെയും സഹകരണത്തോടെ നേടിയെടുക്കുക എന്നതാണ് ഇവയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

ഇന്‍കുബേറ്ററുകള്‍

പൊതു-സ്വകാര്യപങ്കാളിത്തത്തോടെ സംരംഭകത്വത്തിന്‍റെയും ഇന്നവേഷന്‍റെയും ഊര്‍ജ്ജം സമൂഹത്തിലുടനീളം പ്രസരിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

  കൂടുതല്‍ വിവരങ്ങള്‍ക്ക്

ടെക്നോപാര്‍ക്ക് തിരുവനന്തപുരം 

Infopark Kochi 

Cyberpark Kozhikode 

അടിസ്ഥാനസൗകര്യം

ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളിലും, മറ്റു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സംരംഭങ്ങളിലും ശ്രദ്ധയൂന്നുകവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മൂന്നു കാര്യങ്ങളാണ്: 2020 യോടുകൂടി ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുക, ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹം സൃഷ്ടിക്കുക, സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച നേരിടുക.

കേരള ഫൈബര്‍ ഓപ്ടിക് നെറ്റ് വര്‍ക്ക്(KFON)

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനത്തിനുവേണ്ടിയുള്ള ഈടുനില്‍ക്കുന്ന കണക്ടിവിറ്റിയുടെ കാതലായ അടിസ്ഥാനസൗകര്യം
www.itmission.kerala.gov.in/KFON  

പൊതു വൈഫൈ

രണ്ടായിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി 30 മില്യണ്‍ ജനങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നു.
www.itmission.kerala.gov.in/WIFI  

കേരളത്തിന്‍റെ നൈപുണ്യ വികസന പ്ലാറ്റ്ഫോം (SDPK)

അനന്തമായ തൊഴില്‍സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട് നൈപുണ്യം ആര്‍ജ്ജിച്ച ഒരു തൊഴില്‍സേനാ ഡേറ്റാബേസിന്‍റെ നിര്‍മ്മാണം ലക്ഷ്യമിടുന്നു.
www.kerala.gov.in/sdpk  

  കൂടുതല്‍ വിവരങ്ങള്‍ക്ക്

KFON Kerala Fiber Optic Network  

Public WIFI All Kerala 

SDPK Skill Development Platform of Kerala  

കപ്പാസിറ്റി ബില്‍ഡിങ്ങ്

കപ്പാസിറ്റി ബില്‍ഡിങ്ങിലൂടെ ലക്ഷ്യമിടുന്നത് ഇ-ഗവേണന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്നതിലും അവയെ നിയന്ത്രിക്കുന്നതിലുമുള്ള സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതും, ബാഹ്യ ഏജന്‍സികളുടെ മുകളിലുള്ള നമ്മളുടെ ആശ്രയത്വം കുറയ്ക്കാന്‍ സഹായിക്കുന്നുമായ സ്വന്തം (in-house) ഐടി ടീമുകളെ വാര്‍ത്തെടുക്കുക എന്നതാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ്-കേരള (IIITM-K)

ശക്തമായ ഗവേഷണ അടിത്തറയുള്ള ഒരു അക്കാദമിക സെന്‍റര്‍ ഓഫ് എക്സലന്‍സ്.
www.iiitmk.ac.in  

ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (ICFOSS)

സ്വതന്ത്ര സോഫ്റ്റ് വെയര്‍, സ്വതന്ത്രസമൂഹം എന്നിവയുടെ നിര്‍മ്മിതിക്കായി പ്രയത്നിക്കുന്നു.
www.icfoss.in  

ICT അക്കാദമി

തൊഴില്‍പരമായി ഉപയോഗിക്കാവുന്നതും, കൈമാറ്റം ചെയ്യാവുന്നതുമായ നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ കേരളത്തിലെ യുവാക്കളെ സഹായിക്കുക.
www.ictkerala.org  

  കൂടുതല്‍ വിവരങ്ങള്‍ക്ക്

"കേരളം നൂറുശതമാനം ഡിജിറ്റല്‍ സംസ്ഥാനമെന്ന നിലയില്‍ അനന്തമായ അടിസ്ഥാന സൗകര്യങ്ങളെ ശക്തി പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ്, ഡിജിറ്റല്‍ ലൈഫ്സ്റ്റൈല്‍, ഡിജിറ്റല്‍ കൊമേഴ്സ് എന്നീ മൂന്നു മേഖലകളായാണ് ഡിജിറ്റല്‍ പരിവര്‍ത്തനം നടപ്പാക്കുന്നത്." കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍